ഇന്ധന നികുതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനം; സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് കെ സുധാകരൻ

ഇന്ധന നികുതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. പ്രാദേശിക തലങ്ങളിൽ പ്രതിഷേധം കടുപ്പിക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
അതേസമയം, സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനത്തെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പിന്തുണച്ചില്ല. സിനിമ സർഗാത്മക പ്രവർത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണെന്നും സുധാകരൻ വ്യക്തമാക്കി. നേതാക്കൾക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Also : സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്ന് കെ സുധാകരൻ; സിനിമാസെറ്റിയിലേക്കുള്ള മാർച്ചിനെതിരെ കെപിസിസി
Story Highlights : oil-price-tax-congress-ready-to-strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here