Advertisement

വൺ പ്ലസ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗുരുതര പരുക്ക്

November 9, 2021
6 minutes Read
oneplus nord 2 blast

വൺ പ്ലസ് വൺ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വൺ പ്ലസ് നോർഡ് 2 5ജി ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ( oneplus nord 2 blast )

മഹാരാഷ്ട്ര സ്വദേശിയ സുഹിത് ഷർമയാണ് ഫോൺ പൊട്ടിത്തെറിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ വൺ പ്ലസ് അധികൃതർ സംഭവത്തിൽ ഇടപെട്ടു. അപകടത്തെ കുറിത്ത് അന്വേഷിക്കുകയാണെന്നാണ് കമ്പനിയുടെ പ്രതികരണം.

വൺ പ്ലസ് നോർഡിന്റെ പിന്മുറക്കാരനായി പുറത്തിറക്കിയ ഫോണാണ് വൺ പ്ലസ് നോർഡ് 2. ജൂലൈയിലാണ് ഫോൺ വിപണിയിൽ അവതരിപ്പിച്ചത്. വിപണിയിലെത്തി മൂന്ന് മാനസത്തിനകം തന്നെ നോർഡ് 2 പൊട്ടിത്തെറിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. തുടർന്നും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നോർഡ് 2 വിന് ഒപ്പം ലഭിക്കുന്ന ചാർജർ പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുകളുണ്ട്.

Read Also : സമ്പാദ്യമെല്ലാം ഉപയോഗിച്ച് തന്റെ ഗ്രാമത്തിനായി വിദ്യാലയം പണിതു; രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരു സാധാരണക്കാരന്റെ വിജയ കഥ…

വൺ പ്ലസ് നോർഡ് 2 പാക് മാക് എഡിഷൻ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സുഹിത് ഷർമയുടെ പരാതി വരുന്നത്. 37,999 രൂപയാണ് ആമസോണിൽ വൺ പ്ലസ് നോർഡ് 2 പാക് മാക് എഡിഷന്റെ വില. വൺ പ്ലസ് നോർഡ് 2 വിന്റെ വില 34,999 രൂപയാണ്.

Story Highlights : oneplus nord 2 blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top