Advertisement

സഹോദരന്‍ ഫോണ്‍ പൊട്ടിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടി മരിച്ചു; രക്ഷിക്കാനായി ചാടിയ സഹോദരനും ദാരുണാന്ത്യം

February 18, 2025
3 minutes Read
Siblings die after dispute over mobile phone in Tamil Nadu

തമിഴ്‌നാട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. സഹോദരന്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. രക്ഷിക്കാനായി ചാടിയ പതിനെട്ടുകാരനായ സഹോദരനും മരിച്ചു. (Siblings die after dispute over mobile phone in Tamil Nadu)

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പവിത്ര രാത്രി വൈകി ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ മണികണ്ഠന്‍ വഴക്കു പറഞ്ഞു. എന്നാല്‍ പവിത്ര ഫോണ്‍ മാറ്റി വയ്ക്കാന്‍ തയ്യാറായില്ല. പിന്നാലെ ദേഷ്യപ്പെട്ട മണികണ്ഠന്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിച്ചു. ഇതില്‍ പ്രകോപിതയായ പവിത്ര വീട്ടിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു . പവിത്രയെ രക്ഷിക്കാന്‍ മണികണ്ഠനും കിണറ്റിലിറങ്ങി. രണ്ട് പേരും കിണറ്റിനുള്ളില്‍ വച്ച് തന്നെ മരിച്ചു.

Read Also: ട്രംപിൻ്റെ ഭീഷണി, തലവേദനയായി ചൈന: ഇന്ത്യയെ കാത്തിരിക്കുന്നത് രൂക്ഷമായ വിലക്കയറ്റത്തിൻ്റെ കാലമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്. തിരുച്ചിറപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം രണ്ട് പേരുടെ മൃതദേഹവും സംസാരിച്ചു. ഐടിഐ വിദ്യാര്‍ത്ഥി ആയിരുന്നു മണികണ്ഠന്‍.

Story Highlights : Siblings die after dispute over mobile phone in Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top