Advertisement

കോട്ടയത്ത് ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു

November 9, 2021
1 minute Read

കോട്ടയം വൈക്കം ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. മരിച്ചത് കാലായിൽ സുകുമാരനാണ്(52). ഇതോടെ കുടുംബത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

സുകുമാരനും ഇളയ മകളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വൈക്കം ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലത്താണ് സംഭവം.

Read Also : വിയറ്റ്നാമിന്റെ മണ്ണിൽ കൗതുകമായൊരു ഡ്രാഗൺ; സഞ്ചാരികളെ മയക്കുന്ന വിസ്മയ കാഴ്ച…

ഇളയ മകൾ സുവർണ സമീപത്തെ ബന്ധുവീട്ടിൽ എത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കളും അയൽവാസികളും വീട്ടിൽ എത്തിയപ്പോൾ സുകുമാരനും ഭാര്യ സീനയും മൂത്ത മകൾ സൂര്യയും അബോധവസ്ഥയിലായിരുന്നു.

കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും അമ്മ സീനയുടെയും മൂത്ത മകൾ സൂര്യയുടെയും ജീവൻ രക്ഷിക്കാനായില്ല. സീന ഇന്നലെ രാത്രിയിലും മകൾ സൂര്യ ഇന്ന് രാവിലെയുമാണ് മരിച്ചത്. ഇളയ മകൾ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

മരിച്ച മൂത്ത പെൺകുട്ടിക്ക് കൊവിഡ് ബാധിച്ചതിന് ശേഷം മനോവിഷമത്തിൽ ആയിരുന്നു. കുടുംബം എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Story Highlights : three-die-family-attempts-suicide-by-drinking-acid-crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top