Advertisement

മരണവാർത്ത നിഷേധിച്ച് നിഷ ദഹിയ

November 10, 2021
7 minutes Read
nisha dahiya still alive

വെടിവയ്പ്പിൽ താൻ മരിച്ചുവെന്ന വാർത്ത നിഷേധിച്ച് ഗുസ്തി താരം നിഷ ദഹിയ. വാർത്ത വ്യാജമാണെന്നും താൻ സുരക്ഷിതയാണെന്നും ദേശീയ ഗുസ്തി താരം നിഷ ദഹിയ അറിയിച്ചു. ( nisha dahiya still alive )

ദേശിയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റുമരിചെന്ന റിപ്പോർട്ട് വ്യാജമെന്ന് റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. താൻ സുരക്ഷിതയാണെന്ന് പറയുന്ന നിഷ ദഹിയയുടെ വീഡിയോ റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ടു. ദേശീയ സീനിയർ മത്സരങ്ങൾക്കായി താൻ ഗോണ്ടയിലാണെന്ന് നിഷ വിഡിയോയിൽ വ്യക്തമാക്കി.

Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…

സുശീൽ കുമാർ അക്കാഡമിയിൽ പരിശീലനത്തിനെത്തിയ പെൺകുട്ടിയും സഹോദരനുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ അമ്മ പരുക്കേറ്റ് ചികിത്സയിലാണ്. ഹലാൽപൂർ ഗ്രാമത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരെന്നു പൊലീസ് വ്യക്തമാക്കി.

Story Highlights : nisha dahiya still alive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top