Advertisement

ആഡംബര കപ്പലിലെ ലഹരി പാർട്ടി; പൂജ ദദ്‌ലാനിക്ക് വീണ്ടും സമൻസ്

November 10, 2021
0 minutes Read

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷാരൂഖ് ഖാന്റെ മാനേജരെ വീണ്ടും വിളിപ്പിക്കുമെന്ന് മുംബൈ പൊലീസ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്കെതിരായ കോഴക്കേസുകൾ അന്വേഷിക്കുന്ന സംഘമാണ് സമൻസ് അയച്ചത്.

കേസിൽ പൂജ ദദ്‌ലാനിയുടെ മൊഴി നിർണായകമാണെന്ന് പൊലീസ് അറിയിച്ചു. എൻസിബിയുടെ സൗത്ത് മുംബൈ ഓഫീസുകളിലെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി തേടിയതായി റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ ആരോഗ്യ കാരണങ്ങളാൽ പൂജ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.

അതേസമയം എൻ.സി.ബിയുടെ വിജിലൻസ് സംഘം സമീർ വാംഖ്‌ഡെക്കെതിരേ കോഴ ആരോപണമുന്നയിച്ച സാക്ഷി പ്രഭാകർ സെയിലിന്റെ മൊഴി രേഖപ്പെടുത്തി. എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top