Advertisement

അപകടം ഉണ്ടാക്കുന്ന അജ്ഞാത വാഹനങ്ങൾ കണ്ടെത്താൻ സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ

November 11, 2021
0 minutes Read

സംസ്ഥാനത്ത് അപകടമുണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങൾ കണ്ടെത്താൻ സംവിധാനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ പൊലീസും മേട്ടോർ വാഹനവകുപ്പും ചേർന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

പൊലീസും മോട്ടോർ വാഹന വകുപ്പും നിരീക്ഷണം ശക്തമാക്കണം. വിഷയത്തിൽ അനന്തര നടപടികൾ ഉണ്ടാവണമെന്നും കമ്മീഷൻ പൊലീസ് മേധാവിക്കും ഗതാഗത വകുപ്പു കമ്മീഷണർക്കും നിർദ്ദേശം നൽകി. വാഹനമിടിപ്പിച്ച ശേഷം കടന്നുകളയുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടാലുടനെ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശമയച്ച് അജ്ഞാതവാഹനം കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയും പൊലീസ് മേധാവിയും കമ്മീഷനെ അറിയിച്ചു.

അജ്ഞാത വാഹനം കണ്ടെത്തുന്നതിന് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറാദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടസ്ഥലത്ത് നിന്നും ലഭിക്കുന്ന വാഹനഭാഗങ്ങളും പെയിന്റും വർക്ക്ഷോപ്പും കേന്ദ്രീകരിച്ചും അന്വേഷണം നടത്താറുണ്ട്. ഫോറൻസിക് വിദഗ്ദധരുടെ സേവനവും ലഭ്യമാക്കാറുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top