Advertisement

സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം

November 11, 2021
2 minutes Read
kerala vegetable price hiked

സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികൾ. ( kerala vegetable price hiked )

രണ്ടു ദിവസം മുൻപ് 40 രൂപയായിരുന്ന തക്കാളിക്ക് കിലോയ്ക്ക് വില 60 കടന്നു. മുരിങ്ങക്കയ്ക്ക് 90 രൂപയായി. ഉരുളക്കിഴങ്ങിന് 35 രൂപയും, പാവക്കയ്ക്ക് 45 രൂപയുമാണ് പുതിയ വില.

തമിഴ്‌നാട്ടിൽ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വിലക്കയറ്റത്തിന് കാരണം.

Read Also : ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ തുടരും; മുല്ലപ്പെരിയാർ ഉത്തരവ് ഗൂഢാലോചനയുടെ ഭാഗമെന്ന് വി ഡി സതീശൻ

വിപണിയിൽ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട് . ഇത് വലിയരീതിയിലാണ് ഉപഭോക്താക്കളെയും കച്ചവടക്കാരെയും ബാധിക്കുന്നത്. വരാനിരിക്കുന്നത് മണ്ഡലകാലമായതിനാൽ വില ഇനിയും കൂടിയേക്കും.

Story Highlights : kerala vegetable price hiked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top