Advertisement

ഡെവോൺ കോൺവേ ഫൈനലിൽ കളിക്കില്ല; ന്യൂസീലൻഡിന് കനത്ത തിരിച്ചടി

November 12, 2021
2 minutes Read
devon conway injury final

ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ഡെവോൺ കോൺവേ ഓസ്ട്രേലിയക്കെതിരായ ടി-20 ലോകകപ്പ് ഫൈനലിൽ കളിക്കില്ല. പരുക്കേടതിനെ തുടർന്നാണ് താരം ഫൈനലിൽ നിന്ന് പുറത്തായത്. മികച്ച ഫോമിൽ കളിക്കുന്ന കോൺവേയുടേ അഭാവം ന്യൂസീലൻഡിന് കനത്ത തിരിച്ചടിയാവും. ലോകകപ്പ് ഫൈനലിനൊപ്പം ഇന്ത്യക്കെതിരായ ടി-20 പരമ്പരയും കോൺവേയ്ക്ക് നഷ്ടമാവും. (devon conway injury final)

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് കോൺവേയ്ക്ക് പരുക്കേറ്റത്. സ്കാനിൽ താരത്തിൻ്റെ വലതുകൈക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. കോൺവേയ്ക്ക് പകരം ടിം സെയ്ഫെർട്ട് ടീമിലെത്തിയേക്കും.

സെമിയിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് ന്യൂസീലൻഡ് ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ശേഷിക്കേ ന്യൂസീലൻഡ് മറികടന്നു.

Read Also : ഓസ്ട്രേലിയ തകർത്തത് 16 മത്സരങ്ങൾ നീണ്ട പാകിസ്താന്റെ വിജയക്കുതിപ്പ്

ഡാരിൽ മിച്ചൽ, ഡെവോൺ കോൺവെ, ജിമ്മി നീഷാം എന്നിവരുടെ ഇന്നിങ്‌സുകളാണ് കിവീസിന് ജയമൊരുക്കിയത്.47 പന്തിൽ നിന്ന് 4 സിക്‌സും 4 ഫോറുമടക്കം 72 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസ് വിജയത്തിന് ചുക്കാൻ പിടിച്ചത്.

167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ആദ്യ ഓവറിൽ തന്നെ നാല് റൺസുമായി മാർട്ടിൻ ഗുപ്റ്റിൽ മടങ്ങി. തുടർന്ന് മൂന്നാം ഓവറിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും (5) വോക്‌സ് മടക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ – ഡെവോൺ കോൺവെ സഖ്യം സ്കോർ ഉയർത്തി.

അവസാന ഓവറുകളിൽ കളി ഇംഗ്ലണ്ടിന്റെ കൈയിലിരിക്കെ ക്രിസ് ജോർദാൻ എറിഞ്ഞ 17-ാം ഓവറിൽ 23 റൺസടിച്ച ജിമ്മി നീഷമാണ് മത്സരം കിവീസിന് അനുകൂലമാക്കിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തിരുന്നു.

Story Highlights : devon conway injury out t20 world cup final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top