08
Dec 2021
Wednesday
Covid Updates

    ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം; സ്കൂളുകൾ അടച്ചു,സർക്കാർ ഓഫീസുകൾ വർക്ക് ഫ്രം ഹോം

    അന്തരീക്ഷ മലിനീകരണം രൂക്ഷമായ സഹചര്യത്തിൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചു. സർക്കാർ ഓഫീസുകൾ അടുത്ത ഒരാഴ്ച പ്രവർത്തിക്കുക വർക് ഫ്രം ഹോം വ്യവസ്ഥയിൽ. നിർമ്മാണ പ്രവർത്തനങ്ങൾക്ക് 17 വരെ വിലക്ക് ഏർപ്പെടുത്തി. സ്വകാര്യ ഓഫീസുകളോട് ഒരാഴ്ച വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശം. ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിർദേശം പരിശോധിച്ചുവരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.

    Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ

    വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാർത്ഥത്തിൽ വിഷപ്പുകയാണ് ഡൽഹിയുടെ അന്തരീക്ഷത്തിൽ. അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ഡൽഹിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

    വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല മലിനീകരണത്തിന് കാരണം. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് ഇരിക്കേണ്ടിവരുന്നു. ഈ അവസ്ഥയ്ക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ട്. മലിനീകരണം തടയാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമർശിച്ചു.

    Stroy Highlights: air-pollution-in-delhi-schools-closed-for-one-week

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top