ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യത

ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യത. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി.
ജലനിരപ്പ് 2399.03 അടിയിലേക്ക് എത്തിയാൽ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ജലം തുറന്നുവിടുകയും ചെയ്യും. മഴയുടെ തോതും ഡാമിലേക്കുള്ള നീരൊഴുക്ക് കണക്കിലെടുത്ത് അന്തിമതീരുമാനം ഇന്നുണ്ടാകും. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്.
പെരിയാറിന്റെ തീരത്ത് ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Read Also : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ശക്തമായ മഴ തുടരും
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139.35 അടിയിലെത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. സെക്കൻഡിൽ 3967 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്നത് 467 ഘനയടി വെള്ളമാണ്. റൂൾ കർവ് പ്രകാരം ഡാമിൽ പരമാവധി സംഭരിക്കാൻ കഴിയുന്ന വെള്ളത്തിന്റെ അളവ് 141 അടിയാണ്.
Story Highlights : idukki dam shutter may open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here