05
Dec 2021
Sunday
Covid Updates

    ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 17 പേർക്ക് പരുക്ക്

    ഡൽഹിയിലെ ആസാദ്പൂരിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 17 പേർക്ക് പരുക്കേറ്റു. ലാൽബാഗ് മസ്ജിദിന് സമീപമുള്ള ഒരു വീടിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. രാവിലെ 10 മണിയോടെയാണ് സംഭവം.

    പൊള്ളലേറ്റ 17 പേരെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പൊള്ളലേറ്റ 16 പേരെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിലും ഒരാളെ ആർഎംഎൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top