Advertisement

സംസ്ഥാനത്ത് അതീവ ജാഗ്രത; തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തം

November 14, 2021
2 minutes Read

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴമൂലം ഇന്നലെ മണ്ണ് വീണ് മൂടി പാറശാല റെയിൽവേ പാളത്തിലെ മണ്ണ് പൂർണമായും നീക്കാൻ കഴിഞ്ഞില്ല. ശക്തമായ മഴയിൽ മണ്ണ് വീണ്ടും വീഴുകയാണ്. നെയ്യാറ്റിൻകര ദേശീയപാതയിലെ മരുത്തൂർപാലം തകർന്നതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിർത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്ക് ശേഷം ഇന്ന് ഗതാഗതം പുനഃസ്ഥാപിക്കാൻ ആണ് ശ്രമം തുടരുകയാണ്.

എറണാകുളം കാലടി മേഖലകളിൽ കനത്ത മഴ തുടരുകയാണ്. കാലടിയിൽ ചില ഇടങ്ങളിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയിൽ പറവൂർ മാർക്കറ്റ് റോഡിൽ കട തകർന്ന് വീണു.ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുളള കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ജില്ലയിലെ മലയോര മേഖലയിലും മഴ ശക്തമാണ്. വെളിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ആലുവ നഗരത്തിൽ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ പാത സമാന്തര റോഡുംതാഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. നഗരസഭ 21 വാർഡിൽ 15 ഓളം വീടുകളിൽ വെള്ളം കയറി. പുലർച്ചയോടെയാണ് വീടുകളിൽ ഒരടിയോളം വെള്ളം കയറിയത്.വ്യാപാര സ്ഥാപനങ്ങളും വർക് ഷോപ്പുകളും വെള്ള കെട്ടിലായി. ഈ ഭാഗത്തുള്ള പ്രധാന അഴുക്കു കാന വൃത്തിയാക്കാത്തതാണ് പ്രദേശം വെള്ളക്കെട്ടിലാകാൻ പ്രധാന കാരണം. നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാൻ്റ്, ബാങ്ക് കവല ഭാഗങ്ങളും വെള്ളക്കെട്ടിലായി.എന്നാൽ പെരിയാൽജലനിരപ്പിൽ കാര്യമായ വർധനയില്ല.

Read Also : സംസ്ഥാനത്ത് അതീവ ജാഗ്രത; തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദീ തീരങ്ങളിലും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം. വെള്ളപ്പൊക്ക മേഖലകളിൽ ജനങ്ങൾ ആവശ്യം വന്നാൽ മാറി താമസിക്കാൻ സജ്ജരാകണമെന്നും മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും ജില്ലാ കളക്ടർ നിർദേശിച്ചു. കൊക്കാത്തോടും ആവണിപ്പാറ ഗിരിജൻ കോളനിയും ഒറ്റപ്പെട്ട നിലയിലാണ്. പന്തളം നാഥനടിക്കളം ഭാഗത്ത് ആറ് വീടുകളിൽ കൊക്കാത്തോട് ഒരേക്കറിൽ 5 വീട്ടിലും വെള്ളം കയറി. കലഞ്ഞൂരിൽ തോട് കവിഞ്ഞ് വില്ലേജ് ഓഫീസിൽ വെള്ളം കയറി. മുടിയൂർകോണം എംറ്റിഎൽപിഎസിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. അടൂരിൽ എം സി റോഡിൽ ഏനാത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. പുതുശേരി ഭാഗത്ത് ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കെ.പി റോഡിൽ ചാങ്കൂർ ഭാഗത്ത് ഗതാഗതം ഭാഗികമായും തടസപ്പെട്ടു. പുനലൂർ – മൂവാറ്റുപുഴ റോഡിൽ വകയാറിലും ഗതാഗത തടസം അനുഭവപ്പെട്ടു. കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു. മണൽപ്പരപ്പിൽ വെള്ളം കയറി. വടശേരിക്കര നരിക്കുഴിയിൽ തോട് കര കവിഞ്ഞു. അടൂർ ഏനാദിമംഗലത്ത് മണ്ണിടിച്ചിലിൽ രണ്ടു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുന്നിട വേട്ടമലയിലാണ് മണ്ണിടിഞ്ഞത്.

Read Also : എറണാകുളം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്

കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് 30 ഇടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. കൂട്ടിക്കൽ, തീക്കോയി, തലനാട് മേഖലകളിലെ അപകട സാധ്യതാ പ്രദേശത്തുള്ളവർ ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ പെരുന്നയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

Stroy Highlights: heavy rainfall Kerala – Roads Inundated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top