Advertisement

ടി 20 ലോകകപ്പ് ഫൈനൽ; 100 കടന്ന് കിവീസ്; കെയ്ൻ വില്ലംസണ് ഫിഫ്റ്റി

November 14, 2021
1 minute Read

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് ഭേദപ്പെട്ട തുടക്കം. 17 ഓവർ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ് കിവീസ്.

11 റൺസെടുത്ത ഡാരിൽ മിച്ചലും 28 മാർട്ടിൻ ഗുപ്തിലുമാണ് പുറത്തായത്. 81 റൺസുമായി ക്യാപ്റ്റൻ കെയ്ൻ വില്ലംസണും, 18 റൺസുമായി ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ. ഓസിസിന് വേണ്ടി ജോഷ് ഹസ്സിൽവുഡും ആദം സമ്പയും ഓരോ വിക്കറ്റ് വീതം നേടി.

Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ടീം കളത്തിലിറങ്ങുന്നത്. കിവീസ് നിരയിൽ പരുക്കേറ്റ ഡെവോൺ കോൺവെയ്ക്ക് പകരം ടിം സെയ്‌ഫെർട്ടിനെയാണ് ഉൾപ്പെടുത്തിയത്.

Stroy Highlights: icc-t20-world-cup-2021-new-zealand-vs-australia-live-updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top