ശബരിമലയിൽ ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു; എമർജൻസി കെയർ സെന്ററുകൾ സജ്ജമാക്കി

ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പമ്പ,സന്നിധാനം, ആശുപത്രികളും,സ്വാമി അയ്യപ്പൻ റോഡിലെ എമർജൻസി കെയർ സെന്ററുകളും സജ്ജമായിക്കഴിഞ്ഞു. നിലയ്ക്കലിലും, എരുമേലിയിലും കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ ഇല്ലാത്തവർക്ക് മാത്രമാണ് ഇത്തവണ കൊവിഡ് പരിശാധന നടത്തുക. നിലയ്ക്കലിൽ പ്രൈവറ്റ് ലാബുകളുടെ സഹരണത്തോടെ ആർടിപിസിആർ, ആർ ടി ലാബ് പരിശോധന നടത്തും. മൂന്ന് മണിക്കൂറിൽ ആർ ടി ലാബ് ഫലവും നാല് മണിക്കൂറിൽ ആർടിപിസിആർ പരിശോധനയുടെ ഫലവും ലഭിക്കും. പോസിറ്റീവാകുന്ന ഭക്തരെ പെരുനാട് കാർമൽ സിഎഫ്എൽടി സിയിലേക്ക് മാറ്റും.
Read Also : ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേട്; കരാര്‍ നല്‍കിയത് ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനങ്ങള്‍ക്ക്
എരുമേലിയിലും കൊവിഡ് പരിശോധന കേന്ദ്രമുണ്ട്. മലകയറുന്ന ഭക്തർക്കായി സ്വാമി അയ്യപ്പൻ റോഡിൽ അഞ്ച് എമർജൻസി സെന്ററുകളിൽ ഓക്സിജൻ പാർലറുകളും തയാറായി കഴിഞ്ഞു. ഇവിടെ ഇരുപത്തിനാല് മണിക്കൂറും പരിശീലനം ലഭിച്ച സ്റ്റാഫ് നേഴ്സിന്റെ സേവനമുണ്ടാകും.
പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളിൽ ഹൃദ്രോഗവിദഗ്‌ധരെയും നിയമിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ വെന്റിലേറ്റർ ഉൾപ്പെടെ ഐസിയു സൗകര്യവും തയാറായി കഴിഞ്ഞു. കൂടാതെ പമ്പ ആശുപത്രിയിലെ അവശേഷിക്കുന്ന പണികൾ ഇന്ന് പൂർത്തിയാക്കാനാണ് നിർദേശം.
Stroy Highlights: Sabarimala temple pilgrimage- Health department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here