Advertisement

സ്വന്തമായി പന്തയക്കമ്പനിയുള്ളത് തിരിച്ചടി; സിവിസി സ്പോർട്സിനോട് ഇനിയും യെസ് പറയാതെ ബിസിസിഐ

November 15, 2021
2 minutes Read
CVC Sports Letter BCCI

ഐപിഎലിലെ പുതിയ ടീമുകളിൽ ഒന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയ സിവിസി സ്പോർട്സിനോട് ഇനിയും ‘യെസ്’ പറയാതെ ബിസിസിഐ. സ്വന്തമായി പന്തയക്കമ്പനിയുള്ളതാണ് സിവിസി സ്പോർട്സിനു തിരിച്ചടി ആയിരിക്കുന്നത്. ഇന്ത്യയിൽ ബെറ്റിംഗ് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ സ്വന്തമായി പന്തയക്കമ്പനിയുള്ള സിവിസി ക്യാപിറ്റൽസിന് ഐപിഎൽ ഫ്രാഞ്ചൈസി നൽകുന്നതെങ്ങനെ എന്നതാണ് ബിസിസിഐയ്ക്കുള്ളിൽ ഉയരുന്ന ചോദ്യം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിസിസിഐയും സിവിസി സ്പോർട്സും തമ്മിൽ ചർച്ചകൾ നടത്തുകയാണ്. (CVC Sports Letter BCCI)

ബ്രിട്ടണിലാണ് സിവിസി ക്യാപിറ്റൽസിന് പന്തയക്കമ്പനി ഉള്ളത്. ബ്രിട്ടണിൽ പന്തയം നിയമവിരുദ്ധമല്ല. ഇതാണ് സിവിസി ക്യാപിറ്റൽസ് മുന്നോട്ടുവെക്കുന്ന വാദം. സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് എന്ന കമ്പനിയെപ്പറ്റിയുള്ള ചർച്ചകൾക്കായി സിവിസി ക്യാപിറ്റൽസ് പാർട്ണേഴ്സ് പ്രതിനിധികൾ ഇന്ത്യയിലേക്കും ദുബായിലേക്കും യാത്ര ചെയ്തിരുന്നു. പലതവണ ബിസിസിഐ പ്രതിനിധികളുമായി ഇവർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇനിയും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും വരും ദിവസങ്ങളിൽ ഒരു തവണ കൂടി ഇരു സംഘങ്ങളും കൂടിക്കാഴ്ച നടത്തി തീരുമാനം എടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also : പരിശീലക സ്ഥാനത്തേക്ക് ഗാരി കേർസ്റ്റണെയും ആശിഷ് നെഹ്റയെയും എത്തിക്കാനുള്ള ശ്രമവുമാവി ലക്നൗ ഫ്രാഞ്ചൈസി

പുതിയ ടീമുകൾക്കായുള്ള ലേലത്തിൽ 7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി.

കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ ടീം ഉണ്ടായിരുന്നു. പൂനെ ആസ്ഥാനമാക്കിയുള്ള റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ആയിരുന്നു ആർപിഎസ്ജി ഗ്രൂപ്പിൻ്റെ ടീം. രാജസ്ഥാനും ചെന്നൈയും തിരികെ എത്തിയതോടെ ഈ ടീം ഇല്ലാതായി. ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന ഇക്വിറ്റി ഫേം സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് സ്റ്റാർക്ക് ഗ്രൂപ്പ്, സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് തുടങ്ങിയ കമ്പനികളുടെയും ഉടമകളാണ്.

ലക്നൗ, അഹ്മദാബാദ് എന്നീ നഗരങ്ങളിലാണ് പുതിയ ഫ്രാഞ്ചൈസികൾ. ആർപിഎസ്ജിക്ക് ലക്നൗവും സിവിസിക്ക് അഹ്മദാബാദും ലഭിച്ചു. അഹ്മദാബാദ് ഫ്രാഞ്ചൈസിക്ക് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയമാവും ഹോംഗ്രൗണ്ട്.

Stroy Highlights: CVC Sports Letter of Intent BCCI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top