ആശുപത്രിയിലെത്തുമ്പോൾ ശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല: മുഹമ്മദ് റിസ്‌വാൻ

ഓസ്ട്രേലിയക്കെതിരായ ടി-20 ലോകകപ്പ് സെമിഫൈനലിൽ കളിക്കാനായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ എത്തിയത് രണ്ട് ദിവസം ഐസിയുവിൽ അഡ്മിറ്റായതിനു ശേഷമായിരുന്നു. മത്സരത്തിൽ 67 റൺസ് നേടി പാകിസ്താൻ്റെ ടോപ്പ് സ്കോററായ താരം ആ രണ്ട് ദിവസത്തെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. (Mohammad Rizwan reveals hospital)
“ആശുപത്രിയിലെത്തുമ്പോൾ തനിക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കടുത്ത നെഞ്ചുവേദനയും പനിയും നിർത്താത്ത ചുമയും ഉണ്ടായിരുന്നു. എൻ്റെ കുടുംബം ഹോട്ടലിൽ ഉണ്ടായിരുന്നപ്പോഴാണ് ഞാൻ ആശുപത്രിയിലേക്ക് പോയത്. ഇസിജി എടുക്കാൻ പോകുന്നു എന്ന് അവരോട് പറഞ്ഞാണ് ഇറങ്ങിയത്. എൻ്റെ ശ്വാസകോശ വാൽവുകളിലൊന്ന് പണിമുടക്കിയിരിക്കുകയായിരുന്നു. കുറച്ചുകൂടി താമസിച്ചിരുന്നെങ്കിൽ വാൽവ് പൊട്ടിയേനെ എന്ന് നഴ്സ് എന്നോട് പറഞ്ഞു. പിന്നീട് അവർ കുറേ ടെസ്റ്റ് ചെയ്തു. എൻ്റെ നില അത്ര നല്ല നിലയിലല്ലെന്ന് ഡോക്ടർ അറിയിച്ചു. പക്ഷേ< മത്സരത്തിനു ശേഷം എനിക്കെന്ത് സംഭവിച്ചാലും പ്രശ്നമില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.”- റിസ്‌വാൻ പറഞ്ഞു.
Read Also : റിസ്‌വാൻ സെമിഫൈനലിനെത്തിയത് രണ്ട് ദിവസം ഐസിയുവിൽ അഡ്മിറ്റായതിനു ശേഷം
മത്സരത്തിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിലെത്തിയിരുന്നു. പാകിസ്താൻ മുന്നോട്ട് വെച്ച 177 റൺസ് വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നു. അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയിനിസുമാണ് ഓസ്‌ട്രേലിയയ്ക്ക് അനായാസം ജയം സമ്മാനിച്ചത്. സ്റ്റോയിനിസ് 31 പന്തുകളിൽ 40 റൺസെടുത്തും മാത്യു വെയ്ഡ് വെറും 17 പന്തിൽ 41 റൺസ് നേടിയും പുറത്താവാതെ നിന്നു. 13ആം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ ഇരുവരും ചേർന്ന് അവിശ്വസനീയ വിജയത്തിലെത്തിക്കുകയായിരുന്നു.
ഫൈനലിൽ ന്യൂസീലൻഡിനെ തകർത്ത ഓസ്ട്രേലിയ പ്രഥമ ടി-20 ലോകകപ്പ് കിരീടവും സ്വന്തമാക്കി. ന്യൂസീലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 8 വിക്കറ്റുകൾ ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. സ്കോർ: ന്യൂസീലൻഡ് 20 ഓവറിൽ 172-4, ഓസ്‌ട്രേലിയ 18.5 ഓവറിൽ 173-2.
ഡേവിഡ് വാർണറിന്റെയും മിച്ചൽ മാർഷിന്റെയും മികവിലാണ് ഓസിസ് അനായാസ ലക്ഷ്യത്തിലെത്തിയത്. മിച്ചൽ മാർഷ് പുറത്താകാതെ (77) നിന്നു. ഡേവിഡ് വാർണർ (53) റൺസെടുത്ത് പുറത്തായി.
Stroy Highlights: Mohammad Rizwan reveals hospital details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here