മഴക്കെടുതി; വിഴിഞ്ഞത്ത് കുന്നിടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു

തിരുവനന്തപുരം വിഴിഞ്ഞത്ത് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വീടിനോടുചേര്‍ന്ന കുന്നിടിഞ്ഞപ്പോള്‍ വീടിന്റെ ഒരു ഭാഗവും ഇടിയുകയായിരുന്നു. കോട്ടപ്പുറം സ്വദേശി പീറ്ററിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ആര്‍ക്കും പരുക്കുകളില്ല. മണ്ണിടിഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ വീട്ടുകാര്‍ പുറത്തേക്കിറങ്ങി രക്ഷപെടുകയായിരുന്നു.
കനത്ത മഴയില്‍ തിരുവനന്തപുരത്ത് കിണറുകളും ഇടിഞ്ഞു. തൂങ്ങാംപാറ ഹരിജന്‍ കോളനിയിലാണ് കിണറുകള്‍ ഇടിഞ്ഞത്. മഴയില്‍ നേരിയ കുറവുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും അതിജാഗ്രത നല്‍കിയിട്ടുണ്ട്.
Read Also : റെക്കോർഡ് മഴ വർഷമായി 2021; സംസ്ഥാനത്ത് സർവകാല റെക്കോർഡ് മറി കടന്ന് തുലാവർഷം
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴക്കെടുതി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ശബരിമല തീര്‍ത്ഥാടക പാതകളിലും വെള്ളം കയറി. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പുയരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 140.35അടിയായി. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.14 അടിയായി. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Stroy Highlights: rain kerala, house destroyed, landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here