ആദിവാസി കോളനിയില്‍ കിറ്റുകൊടുത്തു; എസ്ടി പ്രമോര്‍ട്ടറെ ഭീഷണിപ്പെടുത്തി സിപിഐഎം പ്രാദേശിക നേതാവ്

പാലക്കാട് എസ്ടി പ്രമോട്ടറെ സിപിഐഎം പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. അയിലൂര്‍ ലോക്കല്‍ സെക്രട്ടറി സജിതാണ് ആദിവാസി കോളനിയിലെ എസ്ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടി അറിയാതെ ആദിവാസി കോളനിയില്‍ മഴക്കെടുതി കിറ്റ് നല്‍കിയതിനാണ് ഭീഷണി.
ഈയിടെ നടന്ന ലോക്കല്‍ സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ സെക്രട്ടറിയാണ് മണികണ്ഠന്‍. പാര്‍ട്ടിയാണ് ജോലി നല്‍കിയതെന്നും പാര്‍ട്ടി അറിയാതെ പരിപാടികള്‍ നടത്തിയാല്‍ ജോലി കളയുമെന്നുമായിരുന്നു ഭീഷണി.
‘എസ്ടി പ്രമോര്‍ട്ടറാക്കിയത് ഈ പാര്‍ട്ടിയല്ലേ? പാര്‍ട്ടിയെ അറിയിക്കാതെ ഈ പഞ്ചായത്തില്‍ എന്തെങ്കിലും നടന്നാല്‍ പണി തീര്‍ക്കും, പാര്‍ട്ടി അറിയാതെ അനങ്ങിയാല്‍ വട്ടപൂജ്യമാക്കിമാറ്റും’. എന്നുമായിരുന്നു ഭീഷണി. ഭീഷണി നേരിട്ട മണികണ്ഠന്‍ സിപിഐഎം നേതൃത്വത്തിന് പരാതി നല്‍കി.
Stroy Highlights: cpim, local secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here