Advertisement

ഡൽഹിയിൽ ഡെങ്കിപ്പനിയും; 5277 പേർ രോഗബാധിതർ

November 16, 2021
1 minute Read
dengue grips delhi

അന്തരീക്ഷ മലിനികരണത്തിന് ഒപ്പം ഡെങ്കിപനിയും ഡൽഹിയിൽ പടരുന്നു.ഡൽഹിലെ ഡങ്കിപ്പനി ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. ഡൽഹിയിൽ 5277 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. ഒൻപത് മരണം റിപ്പോർട്ട് ചെയ്തു. ( dengue grips delhi )

കനത്ത ജാഗ്രത വേണമെന്ന് ഡൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷനുകളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.

അതേസമയം, അന്തരീക്ഷ മലിനികരണ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച സംസ്ഥാനങ്ങളുടെ യോഗം ഇന്ന് നടക്കും. ഡൽഹിക്ക് പുറമേ പഞ്ചാബ്, ഉത്തർപ്രദേശ്, പഞ്ചാബ് , ഹരിയാന , രാജസ്ഥാൻ സംസ്ഥാനങ്ങളാണ് യോഗത്തിൽ പങ്കെടുക്കുക.

Read Also : ഡെങ്കി 2 പുതിയ വകഭേദം അല്ല; വ്യാജ പ്രചാരണം തള്ളി ആരോ​ഗ്യ മന്ത്രി

അന്തരീക്ഷമലികരണം തടയാൻ സംസ്ഥാനങ്ങൾ അടിയന്തിര നടപടി സ്വീകരിക്കണം എന്നും കേന്ദ്രം ഇത് ഏകോപിപ്പിക്കണമെന്നും ഇന്നലെ സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ യോഗം വിളിച്ചത്. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. അന്തരീക്ഷമലിനികരണം തടയാൻ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ യോഗം ചർച്ച ചെയ്യും.

Stroy Highlights: dengue grips delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top