Advertisement

സിഎജി റിപ്പോർട്ടിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമം; ധനമന്ത്രി

November 16, 2021
Google News 2 minutes Read

കിഫ്ബി സംബന്ധിച്ച സി.എ.ജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ. സിഎജി റിപ്പോർട്ടിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് പുറത്തുവന്നത്. വിവാദങ്ങൾ സർക്കാരിനെ മാത്രമല്ല,കേരളത്തിന്റെ വികസനത്തെയും ബാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം സിഎജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം എന്നതിന് മറുപടിയുമായി കിഫ്ബി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്പെഷ്യൽ ഓഡിറ്റിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് കിഫ്ബിപ്രതികരിച്ചത്. സിഎജി നൽകിയ 76 പ്രാഥമിക നിരീക്ഷണങ്ങൾക്ക് മറുപടി നൽകിയെന്നും കിഫ്ബി വിശദീകരിക്കുന്നു.മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു. സ്പെഷ്യൽ ഓഡിറ്റിൽ സിഎജിക്ക് നൽകിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. കിഫ്ബിയുടെ വിശദീകരണത്തിന്മേൽ സിഎജി പരിശോധന നടത്തുകയാണ്.

Read Also : സ്പെഷ്യൽ ഓഡിറ്റിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല; സിഎജി റിപ്പോർട്ടിൽ മറുപടിയുമായി കിഫ്ബി

ഇതിനിടെ വിഷയത്തിൽ സർക്കാർ സമ​ഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപിയും പ്രതികരിച്ചു. ഗുരുതരമായ പ്രശ്നങ്ങളാണ് സ്പെഷ്യൽ റിപ്പോർട്ടിലെന്ന് ബിജെപി പറഞ്ഞു.

Stroy Highlights: Minister K N balagopal on cag report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here