പ്രമേഹ ഗവേഷണത്തിന് ഡോ. ജ്യോതിദേവ് കേശവദേവിന് ദേശീയ അംഗീകാരം

പ്രമേഹ ചികിത്സാ ഗവേഷകരുടെ ദേശീയ സംഘടനയായ ആർ.എസ്.എസ്.ഡി.ഐ യുടെ ഡോ.ബി.എൻ ശ്രീവാസ്തവ പുരസ്‌കാരം ഡോ. ജ്യോതിദേവ് കേശവദേവിന് സമ്മാനിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പ്രമേഹ രോഗ ചികിത്സയിൽ ടെലി മെഡിസിൻ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും അതിലൂടെ നിരവധി പഠനങ്ങൾ നടത്തി ബഹുഭൂരിപക്ഷം രോഗികളിലും പ്രമേഹ സങ്കീർണതകൾ, അതായത് ഹൃദയം, വൃക്ക,കണ്ണുകൾ, നാഡീവ്യൂഹം, കരൾ എന്നിവയൊക്കെ സംരക്ഷിക്കാൻ കഴിയും എന്ന കണ്ടെത്തലിനാണ് അംഗീകാരം.
ടെലി മെഡിസിൻ സാങ്കേതിക വിദ്യയിലൂടെ പ്രമേഹ രോഗ ചികിത്സയിൽ രോഗികളെ സജീവ പങ്കാളികളാക്കുകയും അതിലൂടെ അവർക്ക് സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യുമ്പോൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രമേഹ രോഗ ചികിത്സയിൽ പോലും അനുബന്ധ രോഗങ്ങൾ തടയുവാൻ കഴിയുമെന്നതാണ് കണ്ടെത്തൽ.
Read Also : സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; മികച്ച ഇൻ്റർവ്യൂവർക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കെ.ആർ.ഗോപീകൃഷ്ണൻ
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ ദേശീയ അംഗീകാരം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. 80 ശതമാനത്തിലേറെ കൊവിഡ് മരണങ്ങളും പ്രമേഹരോഗികളിലാണ് സംഭവിച്ചത് എന്ന പശ്ചാത്തലത്തിൽ ഈ ഗവേഷണങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആർ.എസ്.എസ്.ഡി.ഐ. വിലയിരുത്തി.
Stroy Highlights: national laurel for Dr Jothydev Kesavadev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here