വെള്ളക്കെട്ട് രൂക്ഷം; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഇടുക്കിയിൽ കനത്ത മഴ തുടരുന്നു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന താലൂക്കുകളിലെ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് നാളെ അവധി.
Read Also : സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്; 61 മരണം; ടിപിആര്‍ 9.87%
ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. കട്ടപ്പന, കാഞ്ചിയാർ, ചെറുതോണി,തോപ്രാംകുടി, വണ്ടിപ്പെരിയാർ, രാമക്കൽമേട് ഭാഗങ്ങളിൽ മഴ ശക്തം. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിലെ ജലനിരപ്പ് 2,399.26 അടിയാണ്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നു. നിലവിലെ ജലനിരപ്പ് 140.70 അടിയാണ്.
Story Highlights: heavy-rain-continue-in-kerala-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here