ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ; അറിയാം മാഗ്ലെവ് ട്രെയിനിന്റെ വിശേഷങ്ങൾ…

ഒരു ട്രെയിൻ വെറും മൂന്ന് മണിക്കൂർ കൊണ്ട് 1400 കിലോമീറ്റർ സഞ്ചരിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? സംഭവം ഉള്ളതാണ്. ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ചൈനയാണ്. ഈ ലോകത്തിന് മുന്നിൽ രാജ്യത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ട്രെയിൻ അവതരിപ്പിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ ആ ട്രെയിൻ വാർത്തയെ കുറിച്ചറിയാം.. രാജ്യത്തെ അമ്പരിപ്പിച്ച ലോകത്തിലെ തന്നെ ഏറ്റവും വേഗതയിൽ സഞ്ചരിച്ച ട്രെയിൻ യാത്ര ആയിരുന്നു അത്. മണിക്കൂറിൽ 373 മൈൽ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്. ചൈനയിലെ ക്വിങ്ദാവോയിലായിരുന്നു ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിൻ ഓടിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ചൈന റെയിൽവേ റോളിങ്ങ് സ്റ്റോക്ക് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത മാഗ്ലെവ് വിഭാഗത്തിൽ പെട്ട ട്രെയിൻ ആണിത്. മാഗ്നറ്റിക് ലെവിറ്റേഷൻ എന്നതിന്റെ ചുരുക്ക രൂപമാണ് മാഗ്ലെവ് എന്നറിയപ്പെടുന്നത്.
ശബ്‌ദ മലിനീകരണം കുറവാണ് എന്നതും മറ്റു ട്രെയിനികളെ അപേക്ഷിച്ച് അറ്റകുറ്റപ്പണികൾക്ക് ചെലവ് കുറവാണ് എന്നുള്ളതും ഈ ട്രെയിനിന്റെ മെച്ചമായി ചൂണ്ടികാണിക്കുന്നു. വൈദ്യുത കാന്തിക ശക്തി ഉപയോഗിച്ചാണ് ഈ ട്രെയിൻ ട്രക്കുകൾക്ക് മുകളിലൂടെ വേഗതയിൽ സഞ്ചരിക്കുന്നത്. ചൈനയിലെ നിലവിലുള്ള അതിവേഗ ട്രെയിനുകൾക്ക് 350 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാം. എന്നാൽ മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഈ ട്രെയിനിന് രണ്ടര മണിക്കൂറിനുള്ളിൽ ബീജിംഗിൽ നിന്ന് ഷാങ്ഹായിലേക്ക് എത്താനാകും. 1000 കിലോമീറ്ററാണ് ഇവ തമ്മിലുള്ള ദൂരം. സാധാരണ ട്രെയിൻ യാത്രയിൽ 5.5 മണിക്കൂറും വിമാനത്തിൽ 3 മണിക്കൂറും എടുക്കും.
Read Also : ചാൾസ് രാജകുമാരന്റെ പഴയ വീട് വില്പനയ്ക്ക്; പക്ഷെ വീട് വാങ്ങുന്നവർ ഈ വ്യവസ്ഥ പാലിക്കണം…
നേരത്തെ സൂചിപ്പിച്ചതു പോലെ സാധാരണ ട്രെയിനുകൾ പോലെ മാഗ്ലെവ് ട്രെയിനുകളിൽ ചക്രങ്ങളോ പരമ്പരാഗത ട്രാക്കോ ഉപയോഗിക്കുന്നില്ല. മറിച്ച് വൈദ്യുത കാന്തികങ്ങൾ ഉപയോഗിച്ച് മാഗ്നറ്റിക് ലെവിറ്റേഷനിലൂടെയാണ് സഞ്ചാരിക്കുന്നത്. സാധാരണ ട്രെയിനുകൾ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമവും നിർമ്മിക്കാൻ ചെലവേറിയതുമാണ്. നിലവിൽ ഫ്രാൻസ്, ജപ്പാൻ, സ്പെയിൻ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളും 800 കിലോമീറ്റർ വേഗതയിൽ പറക്കുന്ന വിമാനങ്ങളും തമ്മിലുള്ള ദൂരം നികത്താൻ മാഗ്ലെവ് ട്രെയിനുകൾക്ക് സാധിക്കും. ട്രെയിനിൽ വൈഫൈ, വയർലെസ് ചാർജിങ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
Story Highlights: China introduces the fastest train in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here