Advertisement

ഫിഞ്ച് പിന്മാറി; മെൽബൺ റെനഗേഡ്സിനെ നിക് മാഡിസൺ നയിക്കും

November 18, 2021
2 minutes Read
Maddinson Renegades captain Finch

വരുന്ന ബിഗ് ബാഷ് ലീഗ് സീസണിൽ മെൽബൺ റെനഗേഡ്സിനെ ഓസീസ് താരം നിക് മാഡിസൺ നയിക്കും. ഓസ്ട്രേലിയയുടെ പരിമിത ഓവർ ക്യാപ്റ്റൻ കൂടിയായ ആരോൻ ഫിഞ്ച് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മാഡിസണെ റെനഗേഡ്സ് ക്യാപ്റ്റനായി നിയമിച്ചത്. രാജ്യാന്തര മത്സരങ്ങൾ കൊണ്ട് നല്ല തിരക്കാണെന്നും കുടുംബവുമായി സമയം ചെലവഴിക്കാൻ സമയം കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫിഞ്ചിൻ്റെ പിന്മാറ്റം. (Maddinson Renegades captain Finch)

ബിബിഎലിൻ്റെ രണ്ടാം സീസൺ മുതൽ റെനഗേഡ്സ് ക്യാപ്റ്റനാണ് ഫിഞ്ച്. കാൽമുട്ടിൽ പരുക്കേറ്റ താരം ആദ്യ ചില മത്സരങ്ങളിൽ കളിക്കാനിടയില്ല. ഷോൺ മാർഷ്, മുഹമ്മദ് നബി, ജെയിംസ് പാറ്റിൻസൺ, കെയിൻ റിച്ചാർഡ്സൺ തുടങ്ങിയവരും റെനഗേഡ്സിൻ്റെ താരങ്ങളാണ്. ഡിസംബർ അഞ്ച് മുതലാണ് ബിഗ് ബാഷ് ലീഗ് ആരംഭിക്കുക. ഏഴാം തീയതിയാണ് മെൽബൺ റെനഗേഡ്സിൻ്റെ ആദ്യ മത്സരം. അഡലെയ്ഡ് സ്ട്രൈക്കേഴ്സാണ് അവരുടെ എതിരാളികൾ.

അതേസമയം, ഇന്ത്യയുടെ മുൻ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ് മെൽബൺ റെനഗേഡ്സുമായി കരാർ ഒപ്പിട്ടിരുന്നു. ഇതോടെ ബിഗ് ബാഷ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റെക്കോർഡും ഉന്മുക്തിനു ലഭിച്ചു. ഇന്ത്യയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതിനെ തുടർന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഉന്മുക്ത് അടുത്തിടെ സമാപിച്ച മൈനർ ലീഗ് ടി-20 ക്രിക്കറ്റ് ടൂർണമെൻ്റിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ടൂർണമെൻ്റിൽ 612 റൺസോടെ ഉന്മുക്ത് ആയിരുന്നു ഏറ്റവും റൺസ് നേടിയ താരം. ഈ പ്രകടനത്തിനു പിന്നാലെയാണ് ഉന്മുക്തിന് ബിഗ് ബാഷ് ലീഗിലേക്ക് ക്ഷണം വന്നത്.

Story Highlights: Maddinson Renegades captain Finch steps down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top