Advertisement

വീണ്ടും ചൈനയുടെ കൈയേറ്റം; അരുണാചലിൽ 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്‌

November 18, 2021
0 minutes Read

അരുണാചൽ പ്രദേശിൽ വീണ്ടും ചൈനയുടെ കൈയേറ്റം. ചൈനീസ് കൈയേറ്റം സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ ദേശീയ മാധ്യമമായ എൻ.ഡി.ടി.വി പുറത്തു വിട്ടു. 60 കെട്ടിടങ്ങൾ അടങ്ങുന്ന ഉപഗ്രഹ ചിത്രമാണ് മാധ്യമം പുറത്തു വിട്ടത്. 2019 ൽ ഇവിടെ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല. ഒരു വർഷം കൊണ്ടാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ അരുണാചലിൽ തന്നെ ചൈന ഒരു ഗ്രാമം നിർമിച്ചിരുന്നു. ഇവിടെ നിന്നും 93 കിലോമീറ്റർ കിഴക്കായാണ് പുതിയ കൈയേറ്റം. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കും (എൽഎസി) അന്താരാഷ്ട്ര അതിർത്തിക്കും ഇടയിലുള്ള മേഖലയിൽ ഏകദേശം 6 കിലോമീറ്റർ അകലെയാണ് രണ്ടാമത്തെ എൻക്ലേവ് സ്ഥിതി ചെയ്യുന്നത്. കെട്ടിടങ്ങളിൽ ആൾപാർപ്പുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതിർത്തി പ്രദേശത്തും അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലങ്ങളിലും ചൈന നിർമാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു. എന്നാൽ ചൈനീസ് അധിനിവേശം ഇന്ത്യ അംഗീകരിക്കുകയോ വിഷയത്തിൽ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top