ബീഹാർ കോടതിയിൽ ജഡ്ജിക്ക് നേരെ തോക്ക് ചൂണ്ടി പൊലീസുകാർ

ബിഹാറിൽ ജഡ്ജിയെ ആക്രമിച്ച കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. വാദം കേൾക്കുന്നതിനിടയിലാണ് കോടതി മുറിയിൽ കയറിയ ഉദ്യോഗസ്ഥർ ജഡ്ജിയെ ആക്രമിച്ചത്. മധുബാനി ജില്ലയിലെ ജഞ്ജർപൂരിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി (എഡിജെ) അവിനാഷ് കുമാറിനെയാണ് ഇവർ മർദിച്ചത്.
ജഡ്ജിക്ക് നേരെ തോക്ക് ചൂണ്ടിയതായി റിപ്പോർട്ടുണ്ട്. പെട്ടന്നുള്ള ആക്രമണത്തിൽ ഭയന്നെങ്കിലും ജഡ്ജി സുരക്ഷിതനാണ്. സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപാൽ പ്രസാദ്, സബ് ഇൻസ്‌പെക്ടർ അഭിമന്യു കുമാർ എന്നിവരും ജഡ്ജിയെ സംരക്ഷിക്കാൻ ഇടപെട്ട അഭിഭാഷകർക്കും മറ്റ് കോടതി ജീവനക്കാർക്കും പരുക്കേറ്റു.
പല അവസരങ്ങളിൽ പൊലീസിനെതിരെയും സൂപ്രണ്ടിനെ കുറിച്ചും അവിനാഷ് കുമാർ വിധിന്യായത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. എഡിജെയ്‌ക്കെതിരായ ആക്രമണത്തെ ജഞ്ജർപൂരിലെ ബാർ അസോസിയേഷൻ അപലപിക്കുകയും ജുഡീഷ്യറിയെ സ്തംഭിപ്പിക്കാനുള്ള ശ്രമമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എസ്പിയുടെ പേര് പ്രത്യേകം പറയുകയും സംഭവത്തിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here