Advertisement

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം; അറസ്റ്റ്

November 18, 2021
1 minute Read

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. നാഷണൽ ഹെൽത്ത് മിഷന്റെ കെട്ടിടത്തിൽ ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്തശേഷം പുറത്തിറങ്ങുമ്പോഴാണ് മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്. ജില്ലാ പ്രസിഡന്റ്‌ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു നീക്കി.

Read Also : മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, പ്രതിഷേധവുമായി നാട്ടുകാർ

ഉദ്ഘാടനം കഴിഞ്ഞ കാഞ്ഞങ്ങാട്ടെ ‘അമ്മയും കുഞ്ഞും’ ആശുപത്രി ഉടൻ തുറന്നുകൊടുക്കുക, മെഡിക്കൽ കോളജ് സമയബന്ധിതമായി പൂർത്തിയാക്കുക, പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ഭാര്യയ്ക്ക് അനധികൃതമായി ജോലി കൊടുത്തത് റദ്ദാക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചത്.

Story Highlights: youth-congress-protest-kanhangad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top