കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും പൊലീസിനും നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും പൊലീസിനും നേരെ ആക്രമണം. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. പന്മന സ്വദേശി അബൂ സുഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിദത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശക്തികുളങ്ങരയിൽ വച്ച് യുവാക്കൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. മുറിവിൽ മരുന്ന് വെക്കാൻ ആശുപത്രിയിൽ എത്തിയ ഇവർ മുറിവിൽ മരുന്ന് പുരട്ടുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു. ആശുപത്രി ജീവനക്കാരെ മർദ്ദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഡോക്ടർക്കുൾപ്പെടെ പരുക്കേറ്റു. തുടർന്ന് പൊലീസ് എത്തിയെങ്കിലും പൊലീസുമായും ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പിന്നീട് പരുക്കേറ്റ ഡോ. തോമസ് ജോണിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പിലാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Story Highlights: attack in kollam district hospital arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here