Advertisement

നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ഭാര്യ പൊലീസിൽ പരാതി നൽകി

November 19, 2021
1 minute Read

മലപ്പുറം കോട്ടക്കലിൽ നവവരനെ തട്ടികൊണ്ടുപോയി മർദിച്ച സംഭവത്തിൽ ഭാര്യ പൊലീസിൽ പരാതി നൽകി. ഭർത്താവ് സ്ഥിരമായി മർദിക്കാറുണ്ടെന്നും പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് മലപ്പുറം എസ് പിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും സഹോദരിയും മാതാപിതാക്കളും ഉപദ്രവിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നവവരൻ അസീബിനെ ഭാര്യയുടെ ബന്ധുക്കൾ തട്ടികൊണ്ട് പോയി മർദിച്ചെന്ന പരാതിയിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹ മോചനത്തിന് വഴങ്ങാത്തതിനെ തുടർന്നായിരുന്നു മർദനം.അസീബിനെ തട്ടികൊണ്ട് പോയി മർദിച്ചതായി ബന്ധുക്കളാണ് പരാതി നൽകിയത്.

Read Also : കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ആറ് പേർ അറസ്റ്റിൽ

ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെടുകയിരുന്നു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് അസീബ് വ്യക്തമാക്കിയിരുന്നു.

Story Highlights: husband attacked by wifes family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top