Advertisement

തമിഴ്‌നാട്ടിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം

November 19, 2021
0 minutes Read

തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മേഖലയിൽ കനത്ത മഴ തുടരുകയാണ്.

ഇന്ന് രാവിലെ 6.30 ഓടെ കാരാണംപെട്ടൈയിലാണ് അപകടം ഉണ്ടായത്. സമീപത്തെ മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. പാലാർ നദി തീരത്തെ വീടാണ് അപകടത്തിൽ തകർന്നത്. കനത്ത മഴയിൽ നദി കരകവിഞ്ഞ സാഹചര്യത്തിൽ ഇവിടെ നിന്നും ആളുകൾ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മാറാൻ കൂട്ടാക്കാത്ത കുടുംബമാണ് ഇപ്പോൾ അപകടത്തിൽ പെട്ടത്. സംഭവത്തിൽ 9 പേർക്ക് പരുക്കുപറ്റി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും വെല്ലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top