Advertisement

തലസ്ഥാനത്തെ മഴ: ജില്ലയിൽ 32.81 കോടിയുടെ കൃഷിനാശം

November 19, 2021
0 minutes Read

കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് പെയ്ത അതിശക്തമായ മഴയിൽ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 1011.72 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. നവംബർ 10 മുതലുള്ള കണക്കാണിതെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ.എം രാജു അറിയിച്ചു.

വാഴ, നെല്ല്, പച്ചക്കറി, മരച്ചീനി എന്നീ വിളകളെ മഴ സാരമായി ബാധിച്ചു. 575.74 ഹെക്ടർ വാഴ, 69.36 ഹെക്ടർ നെല്ല്, 179.99 ഹെക്ടർ പച്ചക്കറി കൃഷി എന്നിവയാണ് കനത്ത മഴയിൽ നശിച്ചത്. 160.64 ഹെക്ടർ സ്ഥലത്തെ മരച്ചീനി കൃഷിയും 8.20 ഹെക്ടറിലെ മറ്റ് കിഴങ്ങ് വർഗവിളകളും മഴയിൽ നശിച്ചു. 5.80 ഹെക്ടർ റബ്ബർ, 4.62 ഹെക്ടർ ഇഞ്ചികൃഷി, 2.80 ഹെക്ടർ വെറ്റില, 2.08 ഹെക്ടർ നാളികേരം, 1.52 ഹെക്ടർ കുരുമുളക് എന്നിങ്ങനെയാണ് മറ്റു വിളകളുടെ നാശനഷ്ടക്കണക്ക്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top