ചെങ്ങന്നൂരിൽ കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടുകാർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. ഭർത്താവിന്റെ അച്ഛന്റെ മാനസിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കും മുൻപ് യുവതി ഇക്കാര്യങ്ങൾ തുറന്ന് പറയുന്ന വിഡിയോയും ആത്മഹത്യക്കുറിപ്പും ബന്ധുക്കൾ പുറത്തുവിട്ടു.
Read Also : ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി അമ്മ ജീവനൊടുക്കി
യുവതിയുടെ ഭർത്താവ് നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭർത്താവ് മരിച്ച മനോവിഷമത്തിലാണ് യുവതി മകൾക്ക് വിഷം നൽകി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകൾ ആത്മഹത്യ ചെയ്തതതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Story Highlights: suicide chengannur- mother-baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here