Advertisement

52-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം

November 20, 2021
Google News 2 minutes Read

52-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം. ഇന്ന് വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റ് ചടങ്ങിൽ സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ​ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയായിരുന്നു മുഖ്യാതിഥി. ​കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി താക്കൂറും ശ്രീധരൻ പിള്ളയും ചേർന്ന് തിരി തെളിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത് തീയറ്ററിലും വെർച്വലായും പ്രദർശനം കാണാം. ഒരു വാക്സിനെങ്കിലും എടുത്തവർക്കാണ് മേളയിൽ പ്രവേശനം.

73 രാജ്യങ്ങളിൽനിന്ന് 148 ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സുവർണമയൂര സുവർണമയൂര പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്.

ഹേമമാലിനി, ഖുശ്ബു, റസൂൽ പൂക്കുട്ടി, പ്രമോദ് സാവന്ത്, പ്രസൂണ്‍ ജോഷി, രവി കൊട്ടാരക്കര, മധുര്‍ ഭണ്ഡാര്‍ക്കര്‍, മഞ്ജു ബോറ, അമിത് ഗോയങ്ക, മിനിസ്ട്രി ആന്‍ഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.

Story Highlights : iffi-2021-52-goa-international-film-festival-inaugural-ceremonies-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here