Advertisement

പാലക്കാട് കൊലപാതകം; എൻ.ഐ.എ അന്വേഷണത്തിന് കെ സുരേന്ദ്രൻ അമിത്ഷായെ കാണും

November 20, 2021
1 minute Read

ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിലെ കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അമിത്ഷായെ കാണും. സംഭവത്തിൽ സംസ്ഥാന പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചു. സി.പി.ഐ.എം പോപ്പുലർ ഫ്രണ്ട് വർഗീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഈ കേസുകളിലൊന്നും പൊലീസ് ഗൂഢാലോചന അന്വേഷിച്ചിട്ടില്ല. സംസ്ഥാനത്ത് ആയുധപരിശീലനവും സംഭരണവും നടക്കുന്നുണ്ട്. എന്നാൽ ഇവർക്ക് മുന്നിൽ പൊലീസ് മുട്ടുമടക്കുകയാണ്. പൊപ്പുലർഫ്രണ്ടിന്റെ പേര് പറയാൻ പോലും പൊലീസ് ഭയപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകൾ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയാണ്. പിണറായി വിജയന്റെ പിന്തുണയോടെയാണ് സംസ്ഥാനത്ത് തീവ്രവാദശക്തികൾ അഴിഞ്ഞാടുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കിൽ അമ്മമാരെ ഉൾപ്പെടെ അണിനിരത്തി സംസ്ഥാനവ്യാപകമായി ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Story Highlights : k-surendran-will-meet-amith-sha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top