വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിലേക്കെന്ന് സൂചന
ബിജെപി എംപി വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന. ടുത്ത ആഴ്ച ഡൽഹിയിൽ എത്തുന്ന മമത ബാനർജിയുമായി വരുൺ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ബിജെപിയിൽ നിന്നടക്കം നിരവധി നേതാക്കളുമായി ചർച്ചകൾ നടന്നു വരുന്നതായി തൃണമൂൽ കേന്ദ്രങ്ങൾ അറിയിച്ചു. ( varun gandhi may join TMC )
പ്രതിപക്ഷ സഖ്യം കെട്ടിപ്പടുക്കുക, ഒപ്പം പാർട്ടി വളർത്തുക- ഈ രണ്ട് അജണ്ടകളിലാണ് മമത ബാനർജിയുടെ ഡൽഹി സന്ദർശനം. ഇതോടെയാണ് ബിജെപി എംപി വരുൺ ഗാന്ധി തൃണമൂലിൽ ചേർന്നേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായത്. ബിജെപി വിടാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞെന്ന നിലയിലാണ് കഴിഞ്ഞ ദിവങ്ങളിൽ വന്ന വരുൺ ഗാന്ധിയുടെ പ്രതികരണങ്ങൾ. അമ്മ മേനക ഗാന്ധിയുടെ ശക്തമായ എതിർപ്പുള്ളതിനാൽ , കോൺഗ്രസ്സിലേക്ക് പോകുന്നത് വരുണിന് ചിന്തിക്കാനാകില്ല. ഈ സാഹചര്യത്തിൽ തൃണമൂൽ തന്നെയാണ് വരുണിനു മുന്നിലുള്ള മികച്ച സാധ്യത.
ഇക്കാര്യത്തിൽ തൃണാമൂൽ നേതൃത്വമോ വരുൺ ഗാന്ധിയോ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ സുപ്രധാന സംഭവങ്ങൾ മമതയുടെ സന്ദർശനത്തിൽ ഉണ്ടാകുമെന്ന് തൃണാമൂൽ കേന്ദ്രങ്ങൾ അറിയിച്ചു.
Read Also : നിലപാടില് പിന്നോട്ടില്ല; വാജ്പേയിയുടെ പഴയ വിഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി
ബിഎസ്പി എംപി കുൻവർ ഡാനിഷ് അലിയാണ് , തൃണമൂൽ പട്ടികയിലുള്ള മറ്റൊരു പേര്. ജെഡിഎസ് വിട്ടെത്തിയ ഡാനിഷ് അലിയുമായി മായവതി ഇപ്പോൾ നല്ല ബന്ധത്തിലല്ല.മുതിർന്ന നേതാക്കളെ കൊണ്ട് വരുന്നതിലൂടെ ഡൽഹിയിൽ പാർട്ടിക്ക് മേൽവിലാസം ഉണ്ടാക്കാനാണ് തൃണമൂൽ ലക്ഷ്യം വക്കുന്നത്.
പ്രതിപക്ഷ ഐക്യം സംബന്ധിച്ച് കോണ്ഗ്രസ് നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം ഇതുവരെ നിശ്ചയിച്ചിട്ടിലെന്നും തൃണമൂൽ കേന്ദ്രങ്ങൾ അറിയിച്ചു.
Story Highlights : varun gandhi may join TMC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here