ഡാമുകളില്‍ റൂള്‍ കര്‍വ് ഇന്നുമുതല്‍ ഇല്ല; പരമാവധി സംഭരണശേഷി വരെ ഇനി വെള്ളം സംഭരിക്കാം

കേരളത്തിലെ പ്രധാന അണക്കെട്ടുകളില്‍ കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള റൂള്‍ കര്‍വ് ഇന്നുമുതല്‍ ഇല്ല. ജൂണ്‍ 10 മുതല്‍ നവംബര്‍ 20 വരെയാണ് ഡാമുകളില്‍ റൂള്‍ കര്‍വ് പരിധി നിശ്ചയിച്ചിട്ടുള്ളത്. അണക്കെട്ടുകളുടെ പരമാവധി സംഭരണ ശേഷി വരെ ഇന്നുമുതല്‍ വെള്ളം സംഭരിക്കാം.
2018ലെ പ്രളയത്തിനുശേഷമാണ് കേരളത്തിലെ ഡാമുകളില്‍ കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് നിലവില്‍ വന്നത്. ഇടുക്കി, ഇടമലയാര്‍, കക്കി, ബാണാസുര സാഗര്‍ തുടങ്ങിയ ഡാമുകളില്‍ ജൂണ്‍ 10 മുതല്‍ നവംബര്‍ 20 വരെ ഓരോ പത്തുദിവസവും ജലനിരപ്പ് ക്രമീകരിക്കാന്‍ ജലകമ്മിഷന്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതുപാലിച്ചാണ് ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കുന്നത്.
Read Also : മുല്ലപ്പെരിയാര്‍; സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്
ഡാമുകളില്‍ അളവിലും അധികം ജലമെത്തിക്കഴിഞ്ഞാല്‍ പുറത്തേക്ക് ഒഴുക്കിക്കളയും. ഇടുക്കി അണക്കെട്ടിലെ ജലം പുറത്തേക്കൊഴുക്കിയതും റൂള്‍ കര്‍വ് പാലിക്കുന്നതിന്റെ ഭാഗമായാണ്. ഇടുക്കിയില്‍ നവംബര്‍ 20 വരെ കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ച പരമാവധി സംഭരണശേഷി 2400.03 അടിയാണ്. എന്നാല്‍ ഇന്നുമുതല്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടി വരെ ജലനിരപ്പ് ഉയര്‍ത്താം.
Story Highlights : dam rule curve
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here