Advertisement

മഴ; അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു, ആവണിപ്പാറ ഉന്നതി ഒറ്റപ്പെട്ടു

1 day ago
1 minute Read
pathanamthitta

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണുള്ളത്. കോന്നി അച്ചൻകോവിൽ ആവണിപ്പാറ ഉന്നതി നിവാസികൾ ഒറ്റപ്പെട്ടു. 35 ഓളം കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. ഉന്നതിയിൽ നിന്ന് പുറം ലോകത്തേക്ക് എത്തുന്നത് സാഹസിക തോണി യാത്രയിലൂടെയാണ് അതുകൊണ്ടുതന്നെ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനാൽ ഉന്നതിയിലുള്ളവർ ആശങ്കയിലാണ്. സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. എല്ലാ മഴക്കാലത്തും ഈ പ്രദേശത്തുള്ളവർ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണിത്.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.

Story Highlights : Water level in Achankovil River has risen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top