നീരൊഴുക്കില്‍ നേരിയ വര്‍ധന; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.06 അടിയിലെത്തി

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവിലെ ജലനിരപ്പ് 2400.06 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള ഇന്നലെ തുറന്ന ഒരു ഷട്ടര്‍ രാത്രി തന്നെ അടച്ചിരുന്നു. സെക്കന്റില്‍ 80,000 ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നിന്നും പുറത്തേക്കൊഴുക്കിയത്. റൂള്‍ കര്‍വില്‍ മാറ്റം വന്നതോടെ ഇടുക്കി ഡാമിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു.
ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. നിലവിലെ ഡാമിന്റെ ജലനിരപ്പ് 141.05 അടിയിലെത്തി. 338 ഘനയടി വെള്ളമാണ് സ്പില്‍വേ വഴി ഒഴുക്കുന്നത്. ഈ അളവും കുറച്ചേക്കും.
അതേസമയം അണക്കെട്ടുകളില്‍ കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള റൂള്‍ കര്‍വ് ഇന്നുമുതല്‍ ഇല്ല. ജൂണ്‍ 10 മുതല്‍ നവംബര്‍ 20 വരെയാണ് ഡാമുകളില്‍ റൂള്‍ കര്‍വ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് അണക്കെട്ടുകളുടെ പരമാവധി സംഭരണ ശേഷി വരെ ഇന്നുമുതല്‍ വെള്ളം സംഭരിക്കാം.
Read Also : ഡാമുകളില്‍ റൂള്‍ കര്‍വ് ഇന്നുമുതല്‍ ഇല്ല; പരമാവധി സംഭരണശേഷി വരെ ഇനി വെള്ളം സംഭരിക്കാം
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന് നടക്കും. വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ രാവിലെ 11 മണിക്ക് മനുഷ്യച്ചങ്ങല തീര്‍ക്കും.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ ഡാമിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Story Highlights : idukki dam water level
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here