പശുവിനെ സിംഹത്തിന് ഇരയായി നൽകി പ്രദർശനം; ഗുജറാത്തിൽ 12 പേർക്കെതിരെ കേസെടുത്തു

പശുവിനെ സിംഹത്തിന് ഇരയായി നൽകി പ്രദർശനം. ഗുജറാത്തിൽ 12 പേർക്കെതിരെ കേസെടുത്തു. വനം വകുപ്പാണ് കേസ് എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ച ഈ സാഹചര്യത്തിലാണ് കേസ്. ( Lion Kills Cow illegal show )
ഗിർ വനത്തിന് സമീപമുള്ള ദേവലിയ ഗ്രാമത്തിലാണ് പ്രദർശനം നടന്നത്. ഒരു തൂണിൽ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി കൊല്ലുന്നത് കാണാൻ നിരവധി പേരാണ് കൂട്ടമായി എത്തിയത്. വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് വനം വകുപ്പ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read Also : ഇരവിപുരത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു
നേരത്തെ സമാനമായ ലയൺ ഷോ നടത്തിയതിന് ആറ് പേരെ മൂന്ന് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.
Story Highlights : Lion Kills Cow illegal show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here