കേന്ദ്രം ഇന്ധന നികുതി കുറയ്ക്കണം; സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം ഇന്ധന നികുതി കുറയ്ക്കാൻ തയാറാകണം.തുടർന്ന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയും. ഭരണ കാലത്ത് യുഡിഎഫ് 13 തവണ ഇന്ധന നികുതി വർധിപ്പിച്ചപ്പോൾ എൽഡിഎഫ് സർക്കാർ നികുതി വർധിപ്പിച്ചിട്ടേയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ധനവില നിർണയം കമ്പനികൾക്ക് വിട്ടു കൊടുത്തത് യുപിഎ സർക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സബ്‌സിഡി നൽകിക്കൊണ്ട് പെട്രോൾ വില നിശ്ചിത നിരക്കിൽ നിലനിർത്താനുള്ള ഓയിൽ പൂൾ അക്കൗണ്ട് സംവിധാനം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഈ സംവിധാനം എടുത്തുകളഞ്ഞത് മൻമോഹൻ സിംഗ് ആണെന്ന് ധനമന്ത്രി പറഞ്ഞു.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യൽ എക്‌സൈസ് തീരുവ കൂട്ടിയതാണ് ഇന്ധന വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയർത്തിയെന്നും ധനമന്ത്രി പറഞ്ഞു.
Story Highlights : petrol-price-kn-balagopal-kerala-latest-news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here