Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (21-11-21)

November 21, 2021
1 minute Read
Todays headlines (21-11-21)

മോഡലുകളുടെ മരണം; പരാതിയുമായി അഞ്ജന ഷാജന്റെ കുടുംബം

കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം. അപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും വർധന

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടർ 10.സെ.മീ തുറന്നിട്ടുണ്ട്. അതേസമയം നീരൊഴുക്ക് കൂടിയതിനെ തുടർന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല

ദത്ത് വിവാദം: മുഖ്യമന്ത്രിക്ക് കത്ത് നൽകും, ഷിജു ഖാനെതിരെ നടപടിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ

ദത്ത് വിവാദത്തിൽ ഷിജു ഖാനെതിരെ നടപടി വേണമെന്ന് അനുപമ. ഷിജു ഖാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ക്രൂരതയാണ്. 

ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍. ഇന്ന് രാവിലെ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ്, യാക്കോബായ പള്ളികളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്‍ശകളെ യാക്കോബായ വിഭാഗം അനുകൂലിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന നിലപാടിലാണ്

മുല്ലപ്പെരിയാര്‍; സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്

ഇടുക്കി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്. വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ രാവിലെ 11 മണിക്ക് മനുഷ്യച്ചങ്ങല തീര്‍ക്കും

രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഇന്ന്; ദളിത് വിഭാഗത്തിലെ നാല് പേർ അടക്കം 15 പുതിയ മന്ത്രിമാർ

രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. ദളിത് വിഭാഗത്തിൽ നിന്ന് നാല് പേർ അടക്കം 15 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ വൈകിട്ട് 4 മണിക്ക് രാജ്ഭവനിൽ നടക്കും. 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് സത്യപ്രതിഞ്ജ ചെയ്യുന്നത്.

Story Highlights : Todays headlines (21-11-21)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top