Advertisement

മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

November 21, 2021
Google News 1 minute Read
veena george

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

അന്വേഷണം നടത്തി ആവശ്യമെങ്കില്‍ സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സെക്യൂരിറ്റി ഓഫിസറുടെ കീഴില്‍ നടത്തണം. സെക്യൂരിറ്റി ജീവനക്കാര്‍ പരിശീലനം നല്‍കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

സംഭവത്തില്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദേശം.

Read Also : സുരക്ഷാ ജീവനക്കാർ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ബന്ധുവിന് കൂട്ടിരിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ ദേവ്. വാര്‍ഡില്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ അരുണിനെ മര്‍ദിച്ചു. മര്‍ദനമേറ്റ അരുണ്‍ ദേവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അത്യഹിതവിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് അരുണിനെ വീണ്ടും മര്‍ദിച്ചു. മര്‍ദനത്തില്‍ അരുണിന് സാരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also : സെക്യൂരിറ്റി ജീവനക്കാർ മർദിച്ച യുവാവിന്റെ അമ്മൂമ്മ മരിച്ചു

Story Highlights : veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here