നോയിഡ വിമാനത്താവളം; പ്രധാനമന്ത്രി വ്യാഴാഴ്ച തറക്കല്ലിടും

ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച തറക്കല്ലിടും. മഹോബയിലും ഝാൻസിയിലും നടക്കുന്ന പൊതുയോഗങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്യും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരുപാടിയാണ് ഇത്.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ, യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിലെ വിമാനത്താവളം. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മോഡിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്.
സൂറിച്ച് ഇന്റർനാഷണൽ എയർപോർട്ട് എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (YIAPL) ആണ് വിമാനത്താവളം വികസിപ്പിക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് കണക്കാക്കപ്പെടും.
Story Highlights : pm-to-lay-foundation-stone-for-airport-in-ups-noida
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here