Advertisement

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ദുർബലമാകും : കാലാവസ്ഥ വകുപ്പ്

November 22, 2021
1 minute Read
rainfall decrease kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു.

വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേരള കർണാടകലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Read Also : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം

അതേസമയം, മധ്യകിഴക്കൻ അറബിക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദവുംതെക്കൻ ആൻഡമാൻ കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights : rainfall decrease kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top