രാജ്യാന്തര ടി-20യിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ; കോലിയെ മറികടന്ന് രോഹിത്

രാജ്യാന്തര ടി-20 മത്സരങ്ങളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് നേടിയ താരമെന്ന റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക്. 30 ഫിഫ്റ്റികളോടെയാണ് രോഹിത് ഈ നേട്ടം കുറിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. കോലിക്ക് 29 ഫിഫ്റ്റി പ്ലസ് സ്കോർ ആണ് ഉള്ളത്. (Rohit Kohli Fifty Scores)
ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ 31 പന്തുകൾ നേരിട്ട് 56 റൺസെടുത്ത രോഹിത് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. പരമ്പരയിൽ രണ്ട് ഫിഫ്റ്റി അടക്കം 159 റൺസ് നേടിയ രോഹിത് മാൻ ഓഫ് ദ സീരീസ് പുരസ്കാരവും സ്വന്തമാക്കി. 26 ഫിഫ്റ്റിയും 4 സെഞ്ചുറിയുമാണ് രാജ്യാന്തര ടി-20കളിൽ രോഹിതിൻ്റെ സമ്പാദ്യം.
Read Also : സൂര്യകുമാർ യാദവിനെ ന്യൂസീലൻഡീനെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്
ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന അവസാന മത്സരത്തിൽ 73 റൺസിനായിരുന്നു ഇന്ത്യ ജയം സ്വന്തമാക്കിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കിവീസ് 17.2 ഓവറിൽ 111 റൺസിന് ഓൾ ഔട്ട് ആയി.
അർധസെഞ്ച്വറി നേടിയ ഓപ്പണർ മാർട്ടിൻ ഗപ്ടിൽ ഒരിക്കൽക്കൂടി കിവീസിന്റെ ടോപ് സ്‌കോററായി. 36 പന്തിൽ നാലു വീതം സിക്‌സും ഫോറും സഹിതം ഗപ്ടിൽ നേടിയത് 51 റൺസ്. ഡാരിൽ മിച്ചൽ (5), മാർക് ചാപ്മാൻ (0), ഗ്ലെൻ ഫിലിപ്‌സ് (0) എന്നിവരുടെ വിക്കറ്റുകൾ പവർപ്ലേയിൽ തന്നെ കിവീസിന് നഷ്ടമായി. മൂന്നാം ഓവറിൽ മിച്ചലിനെ പുറത്താക്കി അക്‌സർ തകർച്ചയ്ക്ക് തുടക്കമിട്ടു. അതേ ഓവറിൽ ചാപ്മാനും മടങ്ങി. പിന്നീടെത്തിയവരിൽ ടീം സീഫെർട്ട് (17), ലോക്കി ഫെർഗൂസൺ (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. അക്സർ പട്ടേൽ 3 ഓവറിൽ 9 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർഷൽ പട്ടേൽ 2 വിക്കറ്റ് വീഴ്ത്തി.
Story Highlights : Rohit Sharma Goes Past Virat Kohli T20I Fifty Plus Scores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here