01
Dec 2021
Wednesday
Covid Updates

  ഒന്നുമില്ലായ്‌മയിൽ നിന്ന് കീഴടക്കിയ ഉയരങ്ങൾ; ഇന്ന് പ്രതിവർഷം അമ്പത് ലക്ഷം ഷൂസുകൾ വിൽക്കുന്ന കമ്പനിയുടെ ഉടമകൾ…

  സ്വപ്‌നങ്ങൾ ജീവിക്കാനുള്ള ഊർജം നൽകും. അതിലേക്കുള്ള ഓരോ ശ്രമവും സ്വപ്ന സാക്ഷാത്കരണത്തിലേക്കുള്ള ദൂരം കുറയ്ക്കുകയും ചെയ്യും. ഓരോരുത്തർക്കും ഓരോ കഥയാണ് ജീവിതത്തെ കുറിച്ച് പറയാനുള്ളത്. ചിലത് നമ്മളെ ചിന്തിപ്പിക്കും സന്തോഷിപ്പിക്കും ജീവിക്കാനുള്ള പ്രചോദനം നൽകും.

  സാധാരണ ജീവിതത്തിൽ നിന്ന് ഉയരങ്ങൾ കീഴടക്കിയ രണ്ട് ചെറുപ്പക്കാരെ പരിചയപ്പെടാം. സിദ്ര ഖാസിമും ഭർത്താവ് വഖാസ് അലിയുടെ ഉയരങ്ങൾ കീഴടക്കിയ ജീവിതകഥയാണ് ഇന്ന് പറയുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് പ്രതിവർഷം അമ്പത് ലക്ഷം ഷൂസുകൾ വിൽക്കുന്ന കമ്പനിയുടെ ഉടമകളാണ് ഇരുവരും. എങ്ങനെയെന്നല്ലേ നോക്കാം..

  പാകിസ്താനിലെ ചെറിയൊരു പട്ടണത്തിലാണ് ഇരുവരും വളർന്നത്. യാഥാസ്ഥിതിക കുടുംബത്തിലെ പെൺകുട്ടികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളിലൂടെയും സിദ്ര കടന്നുപോയിട്ടുണ്ട്. എന്നാൽ ഇന്ന് ആറ്റംസ്‌ ഫൂട്ട് ബ്രാൻഡിന്റെ സ്ഥാപകരിൽ ഒരാളാണ് അവൾ. പഠനം അവസാനിപ്പിക്കാനും വിവാഹത്തിനായുള്ള രക്ഷിതാക്കളുടെ സമ്മർദ്ദത്തിനും ഇടയിലാണ് സിദ്ര വഖാസിനെ കണ്ടുമുട്ടുന്നത്. തന്നെ കേൾക്കുന്ന, മനസിലാക്കാൻ സാധിക്കുന്ന നല്ലൊരു സുഹൃത്തായി വഖാസ് മാറി. ജീവിതത്തിലെ സ്വപ്ങ്ങളെ കുറിച്ചും ചിന്താഗതികളെ കുറിച്ചും അവർ സംസാരിച്ചു.

  പിന്നീട് പഠനാവശ്യത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി വഖാസ് ലാഹോറിലേക്ക് മാറി. സിദ്ര സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം കോളേജിലും ചേർന്നു. സിദ്രയോട് ലാഹോറിലേക്ക് വരാൻ വഖാസ് ആവശ്യപ്പെട്ടെങ്കിലും സിദ്രയുടെ മാതാപിതാക്കൾ ഇതിന് സമ്മതിച്ചില്ല. അവരുടെ എതിർപ്പ് സിദ്രയെ തളർത്തിയെങ്കിലും ഇതിൽ നിന്ന് പിന്മാറാൻ അവൾ തയ്യാറായില്ല. ഒടുവിൽ പിതാവിന് സിദ്രയെ ലാഹോറിലേക്ക് അയക്കേണ്ടി വന്നു. ഇവിടെ നിന്നാണ് അവർ കെട്ടിപ്പടുത്ത സ്വപ്നത്തിന്റെ തുടക്കം.

  ലാഹോറിൽ വഖാസിനൊപ്പം അവൾ ഒരു കമ്പനിയിൽ ജോലി ചെയ്യാൻ ആരംഭിച്ചു. കമ്പനിയിലെ പല പ്രശ്നങ്ങളും ജീവിതത്തിൽ അവരെ ഒരുമിപ്പിച്ചെന്ന് വേണം പറയാൻ. ഒരിക്കൽ അവർ ഒരുകൂട്ടം ചെരുപ്പ് നിർമ്മാണ തൊഴിലാളികളെ കാണാനിടയായി. യന്ത്രസഹായമില്ലാതെ അവർ ലെതർ ഷൂസുകൾ നിർമ്മിക്കുന്നത് ഇവരെ വല്ലാതെ സ്വാധീനിച്ചു. അവരുടെ സഹായത്തോടെ അതൊരു ബ്രാന്റാക്കി മാറ്റിയാലോ എന്നുള്ള ചിന്തയിൽ നിന്നാണ് ഇന്ന് കാണുന്ന സംരംഭകരായി അവർ വളർന്നത്. അവരെ ഇതുപറഞ്ഞു മനസിലാക്കാൻ ആഴ്ചകൾ എടുത്തു. ഒടുവിൽ അവർ സമ്മതിച്ചു. വഖാസ് വെബ്‌സൈറ്റിലും സിദ്ര നിർമാണത്തിലും ശ്രദ്ധചെലുത്തി.

  Read Also : ലോകത്തെ തന്നെ ശക്തരായ സ്ത്രീകളുള്ള ദ്വീപ്; ഭരണവും ദ്വീപും ഇവരുടെ കയ്യിൽ സുരക്ഷിതം….

  പിന്നീട് അവർ വിവാഹിതരാകുകയും പതിയെ അമേരിക്കയിലേക്ക് കുടിയേറി പാർക്കുകയും ചെയ്തു. വർഷം അമ്പത് ഷൂസുകൾ വിറ്റുപോയ കമ്പനിയിൽ നിന്ന് അമ്പത് ലക്ഷത്തിലധികം ഷൂസുകൾ വിൽക്കുന്ന കമ്പനിയായി ആറ്റംസ്‌ വളർന്നു. ജീവിതത്തിലെ പ്രതിസന്ധികളെ അവഗണിച്ച് മുന്നേറാൻ കഠിനമായ പ്രയത്നവും തളരാത്ത മനസും കൊണ്ടും സാധിക്കുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് ഇവർ.

  Story Highlights : Story of Sidra and Waqas Pakistan couple

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top