Advertisement

വിവാദ കൊമേഡിയൻ വീർ ദാസിന് എമ്മി പുരസ്കാര നാമനിർദ്ദേശം

November 22, 2021
3 minutes Read

അടുത്തിടെ വിവാദ വിഡിയോയിലൂടെ വാർത്തകളിൽ ഇടം പിടിച്ച സ്റ്റാൻഡപ്പ് കൊമേഡിയൻ വീർ ദാസിന് എമ്മി പുരസ്കാര നാമനിർദ്ദേശം. വീർ ദാസിൻ്റെ നെറ്റ്ഫ്ലിക്സ് ഷോ ‘വീർ ദാസ്; ഫോർ ഇന്ത്യ’ എന്ന ഷോയ്ക്കാണ് മികച്ച കോമഡി ഷോ വിഭാഗത്തിൽ നാമനിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഫ്രഞ്ച് ഷോ ആയ ‘കോൾ മൈ ഏജൻ്റ്’, ബ്രിട്ടീഷ് ഷോ മതർലാൻഡ്: ക്രിസ്തുമസ് സ്പെഷ്യൽ’, കൊളംബിയൻ ഷോ ‘പ്രൊമെസാസ് ഡെ കംപാന’ എന്നിവകൾക്കൊപ്പമാണ് വീർ ദാസിനും നാമനിർദ്ദേശം ലഭിച്ചത്.

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി മികച്ച നടനുള്ള പുരസ്കാരത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് സിനിമയായ ‘സീരിയസ്’ മെൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിനു നാമനിർദ്ദേശം ലഭിച്ചത്. ബ്രിട്ടീഷ് നടൻ ഡേവിഡ് ടെനൻ്റ്, ഇസ്രായേലി നടൻ റോയ് നിക്, കൊളംബിയൻ നടൻ ക്രിസ്റ്റ്യൻ ടപ്പൻ എന്നിവരാണ് നവാസുദ്ദീനൊപ്പം ഈ പുരസ്കാരത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.

സുഷ്മിത സെൻ നായികയായ ‘ആര്യ’ മികച്ച ഡ്രാമ സീരീസ് വിഭാഗത്തിൽ നാമർനിർദ്ദേശം ചെയ്യപ്പെട്ടു. ഡിസ്നി ഹോട്ട്സ്റ്റാർ പരമ്പരയായ ആര്യ രാം മാധ്‌വാനിയാണ് സംവിധാനം ചെയ്തത്. ചിലിയൻ സീരീസായ ‘എൽ പ്രസിഡൻ്റെ’, ഇസ്രയേലി പരമ്പര ‘ടെഹ്റാൻ’, ബ്രിട്ടീഷ് പരമ്പര ‘ദെയർ ഷീ ഗോസ്’ എന്നീ സീരീസുകളാണ് ആര്യക്കൊപ്പം മത്സരിക്കുക.

Story Highlights : Vir Das nomination Emmy Awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top