ഇന്ധന വിലവർധനയ്ക്ക് കാരണം കേന്ദ്ര സർക്കാർ ; എ വിജയരാഘവൻ

അവശ്യ സാധനങ്ങളുടെ വില ഉയരാൻ കാരണം ഇന്ധന വിലവർധനയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്ര സർക്കാരാണ് വിലക്കയറ്റത്തിന് കാരണം. സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്നതല്ല വിലക്കയറ്റമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനത്തിൽ ചുമത്തുന്ന സ്പെഷ്യൽ എക്സൈസ് തീരുവ പൂർണമായും പിൻവലിക്കുകയാണ് വേണ്ടത്. സാധാരണക്കാരുടെ നികുതി കേന്ദ്രം വർദ്ധിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ അധിക ലാഭമുണ്ടാക്കുന്ന കോർപ്പറേറ്റുകൾക്ക് നികുതി കൂട്ടുന്നില്ലെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
ഉത്തരേന്ത്യയിൽ കർഷകർ കൃഷി ആവശ്യത്തിന് പെട്രോളും ഡീസലും ഉപയോഗിക്കുന്നത് കൊണ്ടാണ് പച്ചക്കറികൾക്ക് വില വർദ്ധിച്ചതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജനും കുറ്റപ്പെടുത്തി. ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
ഇതിനെ തടയാനാണ് ഇന്ധന നികുതി കുറക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത്. കെ റെയിൽ എതിർക്കുന്നതിലൂടെ കേരളത്തിലെ വികസനത്തെ ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കെ റെയിൽ പദ്ധതി വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : fuel-price-hike-leads-to-inflation-says-cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here