Advertisement

പഞ്ചാബ് കോൺ​ഗ്രസിന്റെ 25 എംഎൽഎമാർ ആം ആദ്മി പാർട്ടിയിൽ ചേരാൻ ബന്ധപ്പെടുന്നുണ്ട്; അരവിന്ദ് കെജ്‍രിവാൾ

November 23, 2021
Google News 1 minute Read

പഞ്ചാബ് കോൺ​ഗ്രസിന്റെ കുറഞ്ഞത് 25 എംഎൽഎമാർ എങ്കിലും ആം ആദ്മിപാർട്ടിയിൽ ചേരാൻ ബന്ധപ്പെടുന്നുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. എന്നാൽ, കോൺ​ഗ്രസിന് പോലും ഉപയോ​ഗമില്ലാത്ത അവരെ പാർട്ടിയിലെടുക്കാൻ തനിക്ക് താത്പര്യമില്ലെന്നും കെജ്‍രിവാൾ പറഞ്ഞു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

പഞ്ചാബിൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും കെജ്‍രിവാൾ സ്ഥിരീകരിച്ചു. കോൺഗ്രസിനൊപ്പം ശിരോമണി അകാലി ദളിനെയും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു.

അതേസമയം, നവജ്യോത് സിം​ഗ് സിദ്ദു ഈ പറഞ്ഞ എംഎൽഎമാരിൽ ഉൾപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ആം ആദ്മി പാർട്ടി കൺവീനറുടെ മറുപടി ചിരിയായിരുന്നു. കോൺ​ഗ്രസിൽ നിന്നുള്ള ഒരുപാട് പേർ പാർട്ടിയുമായി ബന്ധപ്പെടുന്നുണ്ട്.

എന്നാൽ, ഉപയോ​ഗശൂന്യമായവരെ ആവശ്യമില്ല. ഇത്തരത്തിൽ ​ഗുണമില്ലാത്തവരെ എടുക്കാൻ ആണെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ കോൺ​ഗ്രസിൽ നിന്നുള്ള 25 എംഎൽഎമാരും മൂന്നിൽ രണ്ട് എംപിമാരും ആം ആദ്മിയിലെത്തുമെന്നും കെജ്‍രിവാൾ പറഞ്ഞു.

Story Highlights : many-from-congress-are-in-touch-with-us-arvind-kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here